death
നാണു മാസ്റ്റര്‍

വടകര: സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവും ദേശീയപാത കര്‍മ്മസമിതി ജില്ലാ കമ്മിറ്റി അംഗവുമായ ചോമ്പാല രജീഷ് വില്ലയില്‍ പി.കെ. നാണു (83) നിര്യാതനായി. ഏറാമല യു.പി. സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. ദീര്‍ഘകാലം അഴിയൂര്‍ റൂറല്‍ ഹൗസിംങ് സൊസൈറ്റി പ്രസിഡന്റ്, കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി, നന്മ റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുക്കാളി ഫാന്‍സി ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയാണ്. ഭാര്യ: പ്രേമലത (റിട്ട. അധ്യാപിക, കല്ലാമല യു.പി). മക്കള്‍: രഞ്ജിത്ത് കുമാര്‍ (ദുബൈ), രസ്‌ന, രജീഷ് കുമാര്‍. മരുമക്കള്‍: വിവേക്, റിസ്മ, രമ്യ (അഴിയൂര്‍ റൂറല്‍ ഹൗസിംങ് സൊസൈറ്റി). സഹോദരങ്ങള്‍: കെ.പി. വിജയന്‍ (അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), പാറു, മാധവി, രാജന്‍, ബാബു, പരേതരായ കുഞ്ഞിക്കണ്ണന്‍,അച്ചുതന്‍.