​രാമനാട്ടുകര : ​ രാമനാട്ടുകര കോലാർകുന്നിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ കല്ലേറ് എന്ന് മെയ് 27 ന്​ പത്രത്തിൽ വന്ന വാർത്തയിൽ സി പി എമ്മിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നതിന്റെ വൈരാഗ്യമാണ് കാരണമെന്ന പ്രസ്താവന അടിസ്ഥാനവുമില്ലാത്തതാണെന്ന് സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ​രാജൻ പുൽപ്പറമ്പിൽ അറിയിച്ചു.പൂന്തോട്ടത്തിൽ മാരാത്തു സുബീഷ് സി പി എമ്മിലോ ഡി വൈ എഫ് ഐ ലോ മറ്റ് ഇടതുപക്ഷ സംഘടനകളിലോ അംഗമാകുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ഉണ്ടായിട്ടില്ല. സുബീഷിൻറെ അഛൻ ബാലനും അമ്മ തങ്കയും സി പി എം അനുഭാവികളാണ്.അവർ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്.രാമനാട്ടുകര നഗരസഭചെയർമാനും സി പി എം ഫറോക്ക് ഏരിയ കമ്മറ്റി അംഗവുമായ വാഴയിൽ ബാലകൃഷ്ണൻ,രാമനാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ പുല്പറമ്പിൽ,എൽ സി അംഗം ടി മുഹമ്മദ്,ബ്രാഞ്ച് സെക്രട്ടറി പൂന്തോട്ടത്തിൽ മാരാത്തു സുരേഷ് കുമാർ എന്നിവർ ബാലന്റെ വീട് സന്ദർശിച്ചിരുന്നു.

ചാനലിലും പത്രങ്ങളിലും വാർത്തവന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി പി എം കാണുന്നു. അഞ്ചു മാസം മുമ്പ് കോലാർക്കുന്ന് സി.പി.എം സെക്രട്ടറിയുടെ വീടിനു നേരെ കല്ലെറിയുകയും ഡി വൈ എഫ് ഐ കൊടിമരം തകർക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഫറോക്ക് ​പൊ​ലീസിൽ കേസ് നിലവിലു​ണ്ടെന്നും രാജൻ​ ​ പുൽപറമ്പിൽ​ പറഞ്ഞു.