ഫറോക്ക്: സൈബർ ലോകത്ത് വർ​ദ്ധി​ച്ചു വരുന്ന തിൻമകളെ പറ്റി ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സത്രീകൾ​ക്ക് ​ പഠന ക്ലാസ് നടത്തി.ഫറോക്ക് പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ സൈബർ സെൽ ഓഫീസർ രംഗീഷ് കടവത്ത് പഠന ക്ലാസ്സിന് നേതൃത്വം നൽകി. ഫറോക്ക് സ്റ്റേഷൻ ഇൻസ്പെക്ടർ എം. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭ ചെയർപേഴ്സൺ കെ. കമറുലൈല ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട്​ ​അബ്ദു റസാഖ് മുഖ്യ പ്രഭാഷണം നടത്തി. രാമനാട്ടുകര നഗരസഭ ഉപാദ്ധ്യക്ഷ പി.കെ.സജ്ന, കടലുണ്ടി ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ എം. നിഷ, ഫറോക്ക് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആസിഫ് പുളിയാളി, മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റസീന, കെ.ആദിത്യ ,ടി.ജിനാൻ എന്നിവർ സംസാരിച്ചു. മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ പി.സി.അബ്ദുൽ റഷീദ് ഉപഹാര ജേതാക്കളെ പരിചയപ്പെടുത്തി.ഫറോക്ക് എസ്ഐ​.​ എൻ. സുബൈർ സ്വാഗതവും എ എസ് ഐ ജയരാജ് നന്ദിയും പറഞ്ഞു. എസ്.പി.സി. ജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഓവറോൾ ചാമ്പ്യൻമാരായ ഫറോക്ക് ജി.ജി.വി.എച്ച്.എസ് എസ്സിലെ എസ്.പി.സി.ടീം , ബസ് തിപിടുത്തത്തിൽ 20 പേരെ രക്ഷപെടുത്തിയ രാമനാട്ടുകരയിലെ ആദിത്യ, എസ്.പി.സി ഓഫീസർമാരായ ജയരാജ്, ഹാജറ എന്നിവരെ പൊലീസ് സ്റ്റേഷൻ ഏരിയ റസിഡന്റ്സ് മോണിറ്ററിംഗ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.