കോഴിക്കോട്: കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവിനെ ഒരു വർഷം തടവിന് വടകര എൻ.ഡി.പി.എസ് കോടതി ശക്ഷിച്ചു. മഠത്തിൽ പറമ്പിൽ വീട്ടിൽ കെ.പി. ജനീഷ് (25) നെയാണ് ശിക്ഷിച്ചത്. ഇയാൾ 5000 രൂപ പിഴ അടയ്ക്കണം. കഴിഞ്ഞ വർഷം മാ‌ർച്ച് 11ന് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാ‌ർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡാണ് ചെറുവണ്ണൂ‌ർ ശരദ മന്ദിരത്തു നിന്ന് പ്രതിയെ 1.100 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ജഡ്ജി എം.വി. രാജകുമാ‌റാണ് ശിക്ഷ വിധിച്ചത്.