rto
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് ആർ.ടി.ഒ ഹാളിൽ നടന്ന സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള ജില്ലാതല പരിശീലന പരിപാടി ആർ.ടി.ഒ എം.പി.ജയിംസ് ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: സ്‌കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വയനാട് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകി.കളക്ട്രേറ്റ് ആർ.ടി.ഒ ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം വയനാട് ആർ.ടി.ഒ എം.പി.ജയിംസ് നിർവഹിച്ചു.എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. എ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.ഐ. കെ.എസ്.വിനീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. എം.എം.വി.ഐ. സുനീഷ് സ്വാഗതം പറഞ്ഞു.ഇരുനൂറോളം ഡ്രൈവർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.