calicut-uni
calicut uni

എം.എഡ് പ്രവേശനം
കാലിക്കറ്റ് സർവകലാശാല എം.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ഫീ ജൂൺ 11 വൈകിട്ട് അഞ്ച് വരെ അടയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 12 വൈകിട്ട് അഞ്ച് മണി. ക്ലാസ് ജൂലൈ ഒന്നിന് ആരംഭിക്കും. അപേക്ഷാ ഫീ ജനറൽ - 555 രൂപ, എസ്.സി/എസ്.ടി - 280 രൂപ. വിജ്ഞാപനം www.cuonline.ac.in വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016, 2407017.

ബി.എഡ് പ്രവേശനം
കാലിക്കറ്റ് സർവകലാശാല ബി.എഡ് പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ഉച്ചക്ക് 12 മുതൽ ആരംഭിക്കും. ജൂൺ 12 വരെ അപേക്ഷാ ഫീസ് അടച്ച് ജൂൺ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീ ജനറൽ - 555 രൂപ, എസ്.സി/എസ്.ടി -170 രൂപ. വെബ്‌സൈറ്റ്: www.cuonline.ac.in

ബിരുദ പ്രവേശന ട്രയൽ അലോട്ട്‌മെന്റ് ഇന്ന്
കാലിക്കറ്റ് സർവകലാശാല ബിരുദ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് 11 മണിക്ക് വെബ്‌സൈറ്റിൽ ലഭ്യമാവും. വിദ്യാർത്ഥികൾക്ക് ഓപ്ഷനുകൾ 31 വരെ പുനഃക്രമീകരിക്കാം. പുതിയ കോളേജോ/കോഴ്‌സുകളോ കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ സാധിക്കുന്നതല്ല.