പേരാമ്പ്ര : ചെങ്ങോടുമലയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകർത്ത കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. രാജൻ നരയംകുളം പ്രമേയമവതരിപ്പിച്ചു. ടാങ്ക് പൊളിച്ചതിന് ക്വാറി മുതലാളിയെ ഒന്നാം പ്രതിയാക്കി ബാലുശ്ശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിൽ ഗ്രാമസഭ ആശങ്ക രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്തംഗം മേപ്പാടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പി. കെ. ബാലൻ, കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.