സുൽത്താൻ ബത്തേരി: ബത്തേരി വിദ്യാഭ്യാസ ബ്ലോക്ക്തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 3ന് വാകേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര സുകുമാരൻ ചെയർമാനും ബത്തേരി എ.ഇ.ഒ തോമസ് എൻ.ഡി. കൺവീനറുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം പൂതാടി ഗ്രാമപഞ്ചായത്തംഗം എം.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഐ.സി. ബാലകൃഷ്ണനെ മുഖ്യ രക്ഷാധികാരിയായും പനമരം ബ്ലോക്ക് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ലത ശശി, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വ. ഒ.ആർ. രഘു, പൂതാടി പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പുൽപ്പാറ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. എച്ച് എം വി.ടി.അബ്രഹാം, പ്രിൻസിപ്പൽ എം.ടി.ആശ, ബി.പി.ഒ കെ.ആർ.ഷാജൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.ബാലൻ, എം.എസ്. സാബു, വസന്ത രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് സി.സി.ജിഷു എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു.
സി.സി ജിഷുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.എം അബ്രഹാം വി.ടി. സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിനിമോൾ എസ്. എസ് നന്ദിയും പറഞ്ഞു.