കോഴിക്കോട്:നിശബ്ദതയിൽ മൂടിവയ്ക്കേണ്ട അസഭ്യപദമല്ല 'ആർത്തവം'.സ്ത്രീയുടെ ഏറ്റവും സുന്ദരമായ അവസ്ഥയാണ് ഗർഭധാരണം.അതിന് അവളെ ഒരുക്കുന്നതാണ് ആർത്തവം.പ്രായപൂർത്തിയായ പെൺകുട്ടികളിൽ എല്ലാ മാസവും അനുഭവപ്പെടുന്ന ശാരീരിക പ്രതിഭാസമാണിത്.ഒരു സ്ത്രീയുടെ ആരംഭവും അവസാനവും അടയാളപ്പെടുത്തുന്നത് ആർത്തവമാണ് - നൈൻ മൂവ്മെന്റ് , ജെ.സി.ഐ, നൈൻ സാനിറ്ററി നാപ്‌കിൻ കമ്പനി എന്നിവ ചേർന്ന് ആരംഭിച്ച 'പ്രയാണം'. പരിപാടിയുടെ ഭാഗമായി മുക്കത്ത് സംഘടിപ്പിച്ച ആർത്തവപ്പേടി അകറ്റാൻ ബോധവൽക്കരണം എന്ന പരിപാടിയിൽ ക്ളാസ് എടുത്തവർ പറഞ്ഞു.
ആർത്തവം ഒരു ജീവശാസ്ത്ര പ്രക്രിയ ആണ്.എങ്കിലും വിവിധ സംസ്കാരങ്ങളിലും പെൺകുട്ടികളിലും ലജ്ജാകരമായതും വൃത്തികെട്ടതുമായി കണക്കാക്കുന്നു.യുവാക്കൾക്കിടയിൽ ആർത്തവത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നില്ല.അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക സ്ത്രീകളും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല എന്നത് അതിശയകരമല്ല.ലഭ്യമായ കണക്ക് അനുസരിച്ച് 71ശതമാനം സ്ത്രീകൾക്കും ആദ്യകാലയളവിൽ ആർത്തവത്തെക്കുറിച്ച് അറിയാത്തവരാണ്.82 ശതമാനം കുട്ടികളും പഴയ തുണികളാണ് നാപ്‌കിൻ ആയി ഉപയോഗിക്കുന്നത്.ഈ പ്രശ്നം പരിഹരിക്കുന്നതിനായി നൈൻ മൂവ്മെന്റ് പ്രായപൂർത്തിയായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ചികിത്സാ ബോധവൽക്കരണവും നാപ്‌കിൻ വിതരണവും നടത്തി.
ഡോ. ബിന്ദു ജയകുമാർ, ധന്യ ജോർജ്ജ് 'പ്രയാണം'.ത്തിന്റെ സംഘാടക ബിന്ദു എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകി.
ആർത്തവ സമയത്ത് സ്ത്രീകൾ എന്ന പ്രമേയവുമായി ഡോ. ബിന്ദു സംവിധാനം ചെയ്ത മെൻസസ് എന്ന ഷോർട്ട് ഫിലിം പ്രദർശനത്തിന് ഉടൻ എത്തും.ആർത്തവ സമയത്ത് സ്ത്രീകൾ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കലാണ് പുരുഷനെ കേന്ദ്ര കഥാപാത്രമായി നിർമ്മിച്ച ഈ ചിത്രം.