കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ വരിക്കോളി തിരുമേനി ക്ഷേത്രത്തിൽ പടിഞ്ഞാറെ തറയിലുള്ള ഭണ്ഡാരം കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ തകർത്തു.സംഭവത്തിൽ വിവിധ രാഷ്ടീയ പ്രതിനിധികൾ പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ടു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പടം.. തകർത്ത വരിക്കോളി തിരുമേനി ക്ഷേത്രഭണ്ഡാരം