tax-i
പണിമുടക്കിനെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ വടകര പഴയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്റ്

വടകര: ടൗണില്‍ ഇന്നലെ വൈകുന്നേരം 4 മണി മുതല്‍ ഓട്ടോകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ദേശീയ പാതയിലെ ഫാമിലി വെഡിംഗ് സെന്ററിനു മുന്നിലെ ഓട്ടോ പാര്‍ക്കിംഗ് പൊലീസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അതേസമയം അനധികൃത ഓട്ടോ സ്റ്റാന്റ് നീക്കം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടർന്നായിരുന്നു പണിമുടക്ക്. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വാഹനം കിട്ടാതെ വലഞ്ഞു. റംസാന്‍ മാസം കൂടിയായതിനാല്‍ യാത്രക്കാര്‍ക്ക് ഓട്ടോ പണിമുടക്ക് പ്രയാസമായി.