bus
മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൽപ്പറ്റ ബൈപ്പാസിൽ സ്‌കൂൾ ബസ്സുകൾ പരിശോധിക്കുന്നു.

കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സ്‌കൂൾ ബസ്സുകൾ പരിശോധനയ്ക്ക് വിധേയമാക്കി.സ്പീഡ് ഗവർണർ, ജി.പി.എസ്. എന്നിവയും പരിശോധിക്കുന്നുണ്ട്.വകുപ്പ് ഉദ്യോഗസ്ഥർ വാഹനം ഓടിച്ച് നോക്കി സ്റ്റിയറിംഗ്, ബ്രേക്ക് എന്നിവയുടെ കാര്യക്ഷമത ഉറപ്പ് വരുത്തി.ജി.പി.എസ്. സംവിധാനത്തിന് ഒരു മാസത്തെ സമയം ഇളവ് ഉണ്ട്.നാൽപതിൽപരം ബസ്സുകളിൽ ജി.പി.എസ് സംവിധാനം നിലവിൽ ഘടിപ്പിച്ചിട്ടുണ്ട്.എം.വി.ഐ കെ.വിനീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം.വി.ഐ മാരായ കെ.രാജീവൻ,കെ.കെ.പ്രേമരാജൻ,എം.കെ.സുനിൽ,എസ്.പി.അനൂപ്,എൻ.മുരുകേഷ്,അരുൺ സുലൈമാൻ,മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

തൊണ്ണൂറ്റിയഞ്ചോളം ബസ്സുകൾ പരിശോധിച്ചു.ഈ മാസം 31-വരെ പരിശോധന നടത്തുമെന്ന് വയനാട് ആർ.ടി.ഒ-പി.എം.ജയിംസ്,എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ-കെ.രാധാകൃഷ്ണൻ അറിയിച്ചു.പരിശോധനയിൽ എല്ലാ സംവിധാനങ്ങളും ശരിയായി പ്രർത്തിക്കുന്ന ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചു.


ഫോട്ടോ അടിക്കുറിപ്പ് 01,02

മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ എല്ലാ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്ന സ്‌കൂൾ ബസുകളിൽ എം.വി.ഐ കെ.വിനീഷിന്റെ നേതൃത്വത്തിൽ സ്റ്റിക്കർ പതിപ്പിക്കുന്നു.

സ്‌കൂൾ ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ


സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിനുവേണ്ടി എല്ലാ ടാക്സി വാഹനങ്ങളിലും മുമ്പിലും പിറകിലുമായി ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന നീല അക്ഷരത്തിൽ വെള്ള പ്രതലത്തിൽ എഴുതി പ്രദർശിപ്പിക്കണം.

കേരള മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന തരത്തിലുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്‌കൂൾ ബസുകളിലും സൂക്ഷിക്കണം.

വാഹനത്തിന്റെ എല്ലാ ജനലുകൾക്കും സമാന്തരമായി കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി സമാന്തരമായി ഗ്രില്ലുകൾ സ്ഥാപിക്കണം.

എല്ലാ വാഹനങ്ങളിലും ഫയർ എക്സറ്റിംഗ്യൂഷർ ഘടിപ്പിക്കണം.സ്‌കൂളിന്റെ പേര് വാഹനത്തിന്റെ മുമ്പിലും പിറകിലും വശങ്ങളിലും പ്രദർശിപ്പിക്കണം. സ്‌കൂളിന്റെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം.എല്ലാ ഡോറുകൾക്കും സൗകര്യപ്രദമായ ലോക്കുകൾ പിടിപ്പിക്കണം.വാഹനങ്ങളുടെ സീറ്റുകൾക്കടിയിൽ കുട്ടികളുടെ ബാഗ് സൂക്ഷിക്കുന്നതിന് ആവശ്യമായ സ്ഥലമുണ്ടായിരിക്കണം.ഓരോ വാഹനത്തിലും ഡ്രൈവർക്കുപുറമെ അറ്റൻഡർ കൂടി ഉണ്ടായിരിക്കണം.കുട്ടികളുടെ രക്ഷകർത്താക്കളോ അധ്യാപകരോ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി കുട്ടികൾക്കൊപ്പം സഞ്ചരിക്കേണ്ടതാണ്.വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ആതരത്തിലുള്ള വാഹനം ഓടിക്കുന്നതിനുള്ള പത്ത് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.ഒരു വർഷത്തിൽ രണ്ട് തവണയിൽ കൂടുതൽ ഡ്രൈവിംഗ്പരമായ കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ള ഡ്രൈവർമാർ സ്‌കൂൾ ബസ് ഓടിക്കുവാൻ പാടുള്ളതല്ല.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 279,337,338,304 നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളവർ സ്‌കൂൾ ബസ് ഓടിക്കുവാൻ പാടുള്ളതല്ല.വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പേര്,രക്ഷിതാവിന്റെ മേൽവിലാസം, ഫോൺ നമ്പറുകൾ എന്നിവ ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ സൂക്ഷിക്കേണ്ടതാണ്.വാഹനത്തിലെ ഡ്രൈവർ അറ്റൻഡർ എന്നിവരുടെ സ്വഭാവം സ്‌കൂളിലെ അദ്ധ്യാപകരും പി ടി എ അംഗങ്ങളും നിരന്തരമായി വീക്ഷിക്കേണ്ടതാണ്.വാഹനത്തിന്റെ പിറകിൽ പോലീസ്,ചൈൽഡ് ലൈൻ,ഫയർ ഫോഴ്സ്,ആബുലൻസ് എന്നിവരുടെ ഫോൺനമ്പറുകൾ പ്രദർശിപ്പിച്ചിരിക്കണം.മുകളിൽ പറഞ്ഞ നിയമങ്ങൾ പാലിക്കാതെ കുട്ടികളെ വാഹനങ്ങളിൽ കുത്തിനിറച്ചുകൊണ്ട് സർവ്വീസ് നടത്തുന്ന സ്‌കൂൾ ബസ്സുകൾക്കെതിരെ കർശനമായ നടപടി എടുക്കുമെന്നും സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ ഫീസ് ഈടാക്കി കൊണ്ടുപോകുന്നതിനെതിരേയും ശക്തമായി നടപടി എടുക്കുമെന്ന് വയനാട് ആർ.ടി.ഒ എം.പി.ജെയിംസും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.രാധാകൃഷ്ണനും അറിയിച്ചു.