kit
സാന്ത്വനത്തിന്റെ പെരുന്നാൾ കിറ്റുമായി തരിയോട് സെക്കണ്ടറി പെയിൻ & പാലിയേറ്റീവ്

ചെന്നലോട്: നാലു ചുമരുകൾക്കുള്ളിൽ പുറംലോകം കാണാതെ കഴിയുന്ന കിടപ്പ് രോഗികൾക്ക് സാന്ത്വനമായി, തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിൻസി സണ്ണി, മെഡിക്കൽ ഓഫീസർ ഡോ. വിൻസന്റ് ജോർജ്ജിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിൽ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ഈ കൂട്ടായ്മ എല്ലാ വിശേഷ ദിവസങ്ങളിലും രോഗികൾക്ക് ഉപഹാരങ്ങൾ വീടുകളിൽ എത്തിച്ച് നൽകാറുണ്ട്. ഡോ. വിജേഷ്, ഡോ ജാവീദ് റിസ്വാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ തോമസ്, ശാന്തി അനിൽ, സഞ്ജിത് അന്തിക്കാട്, ജൂലി ജോർജ്ജ്, സനൽരാജ്, അനിൽകുമാർ, ജോസ്, രാജു, പി ആർ ഒ ആഷ്‌ലിൻ, ബീന അജു തുടങ്ങിയവർ സംബന്ധിച്ചു.