കൽപ്പറ്റ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന 8 മോഡൽ പോളിടെക്നിക് കോളേജുകളിൽ 2019-20 അദ്ധ്യയനവർഷത്തിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ജൂൺ 8 ന് വൈകിട്ട് 5 മണി വരെ നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് അനുബന്ധ രേഖകൾ സഹിതം ജൂൺ 10 ന് വൈകീട്ട് 5 നകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.

സ്‌കൂൾ പ്രവേശന ക്യാമ്പയിൻ

കൽപ്പറ്റ: ഇന്ന് (30) നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലയിലെ സമ്പൂർണ്ണ സ്‌കൂൾ പ്രവേശന ക്യാമ്പയിൻ ജൂൺ 2 ലേക്ക് മാറ്റി.