കോഴിക്കോട്: കേരള മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാഭവന്‍ ചേവായൂരില്‍ സ്‌കൂള്‍ വാഹന, ഡ്രൈവര്‍മാര്‍ക്ക് വേണ്ടി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ സുജാത രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ രാജേന്ദ്രന്‍, ബ്ലെസ്സി ബാബു , കെ ദിലീപ് കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സെമിനാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 250 ഓളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു. എ.എം.വി.ഐ റ്റിജോരാജു നന്ദി പറഞ്ഞു. ചേവായൂര്‍ ആര്‍.ടി ഒ ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനപരിശോധനയില്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെയും, സ്ഥാപനങ്ങള്‍ക്കായി സര്‍വ്വീസ് നടത്തുന്ന ഇതരവാഹനങ്ങളുള്‍പ്പടെ 200 ഓളം വാഹനങ്ങള്‍ സുരക്ഷ പരിശോധനക്കായി വിധേയമാക്കി. 32 വാഹനങ്ങള്‍ തകരാറുകള്‍ പരിഹരിച്ച് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ മുതല്‍ കുട്ടികള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും, ഇതിനായി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് ആര്‍.ടി.ഒ അറിയിച്ചു.