guru
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്- ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ ജില്ലാവാർഷിക പൊതുയോഗം കേന്ദ്രസമിതി പി. ആർ ഒ. ഇ എം സോമനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കേണിച്ചിറ: ജാതിക്കും,മതത്തിനും അതീതമായ മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കുവാൻ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുദേവ ദർശനങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലെത്തിക്കുന്നതിന് ഗവൺമെന്റ് കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്- ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ ജില്ലാവാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സഭ ജില്ലാ പ്രസിഡന്റ് സി.കെ.മാധവൻ അദ്ധ്യക്ഷം വഹിച്ചു. കേന്ദ്രസമിതി പി. ആർ ഒ. ഇ എം സോമനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേ
റ്റർ കെ.എസ് ജയിൻ, അജയകുമാർ പാനൂർ, സി.കെ ദിവാകരൻ, കെ.ആർ സദാനന്ദൻ, സോമൻ കണിയാരം, കെ.ആർ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ ഗോപി പ്രവർത്തനറിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എൻ.മണിയപ്പൻ സ്വാഗതവും, വി.കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.