മാനന്തവാടി: മാനന്തവാടി കൽപ്പക സ്‌റ്റോർ ജീവനക്കാരൻ സന്തോഷിന്റെ കമ്മനയിലെ വീട്ടിൽ മോഷണം. ചൊവ്വാഴ്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. വീടിന്റെ പിൻവശത്തെ വാതിലിന്റെ കൊളുത്ത് തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പതര പവന്റെ ആഭരണവും, അരലക്ഷം രൂപയും മോഷണം പോയതായി വീട്ടുകാർ അറിയിച്ചു.

മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽ പൊലീസും ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോയിൽ നിന്ന് സിന്ധു തോമസ്,സുധീഷ് പി.വി,സത്യനാഥൻ എന്നീ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.