കോഴിക്കോട്: മർകസ് റംസാൻ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു.ഒന്നരക്കോടി രൂപയാണ് ഈ വർഷം റംസാൻ പദ്ധതികൾക്കായി മർകസ് ചെലവഴിച്ചത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ മുസ്ലിംകൾ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് റംസാൻ ആദ്യം മുതലുള്ള ഇഫ്താറുകൾ പ്രധാനമായും നടന്നത്. വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഗ്രാൻഡ് ഇഫ്താറിനായി ഇന്നലെ മർകസിൽ ഒരുക്കിയത്. മർകസ് കൺവെൻഷൻ സെന്ററിലെ വിശാലമായ സ്ഥലം ഇതിനായി സൗകര്യപ്പെടുത്തി. മർകസ് പരിസര ദേശങ്ങളിലെ വീടുകളിൽ നിന്ന് ഭക്ഷ്യ വിഭവങ്ങൾ എത്തിച്ചു.
സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂര് തുടങ്ങിയവർ ഗ്രാൻഡ് ഇഫ്താറിൽ സംബന്ധിച്ചു.