മാനന്തവാടി: ജീവിതശൈലി രോഗ വിമുക്തിക്ക് ഏറ്റവും ഉത്തമം ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് എന്ന് സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ദ്വാരകയിൽ സംഘടിപ്പിച്ച യോഗ
കം ഫ്രൂട്ട് തെറാപ്പി ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി ദർശൻ വേദി പ്രസിഡന്റ് ഫാ. മാത്യു കാട്ടറാത്ത് അദ്ധ്യക്ഷം വഹിച്ചു. സൂര്യപ്രകാശ്, യോഗ തെറാപ്പിസ്റ്റ്, ഡോ. ഇ.ജെ.
ജോൺ ആയുർവ്വേദ ചീഫ് ഫിസിഷ്യൻ, പാസ്റ്റർ ജോസഫ് അമ്പാട്ട്, ജോസ് മാത്യു, ഉഷാകുമാരി ടീച്ചർ, മാത്യു സേവ്യർ പനമരം എന്നിവർ സംസാരിച്ചു.