കൽപ്പറ്റ: ഇടതടവില്ലാതെ ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭിക്കുന്നതിനുവേണ്ടിയും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും എട്ട് മണിക്കൂർ ജോലി സമ്പ്രദായം വൈദ്യുതി ബോർഡിൽ നടപ്പിലാക്കണമെന്ന് കെ ഇ ഡബ്‌ള്യു എഫ് (എ ഐ ടി യു സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു, സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ഇ ഡബ്‌ള്യു എഫ് സംസ്ഥാന സെക്രട്ടറിമാരായ വിനോദ് എം, അനിൽ കെ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി മുരളീധരൻ, പ്രസിഡന്റ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ഇ ഡബ്‌ള്യു എഫ് ജില്ലാ പ്രസി: സി എസ്സ് സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റസാക്ക് എ പി സ്വാഗതവും വർഗ്ഗീസ് കെ കെ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി സി എം സുനിൽ (സെക്രട്ടറി), സുരേഷ് സി എസ്സ് (പ്രസിഡന്റ്),റെന്നിഈപ്പൻ (ഖജാൻജി), എം കെ ചന്ദ്രൻ വൈസ് പ്രസിഡന്റ്),എം എ ബീരാൻ (ജോ: സെക്രട്ടറി), പുതിയ ഡിവിഷൻ ഭാരവാഹികളായി വർഗ്ഗീസ് കെ കെ (സെക്ര), സിമോജ് സി എം (പ്രസി), പ്രഭ എൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.