മാനന്തവാടി: പുതിയ അദ്ധ്യയന വർഷാരംഭത്തിനു മുന്നോടിയായി ''നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ സ്‌നേഹപൂർവ്വം എസ് എഫ് ഐ' എന്ന പേരിൽ എസ് എഫ് ഐ ജില്ലാ കമ്മറ്റി നടത്തുന്ന പഠനോപകരണ വിതരണത്തിന് മാനന്തവാടിയിൽ തുടക്കമായി.മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി എസ് എഫ് ഐ സംസ്ഥാന ജോ: സെക്രട്ടറി വി.പി ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം വി ബി ഷിനാസ് അദ്ധ്യക്ഷനായി. ജില്ലയിൽ ആറ് കേന്ദ്രങ്ങളിലായി 1200 ഓളം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കൂൾ ബാഗ്, നോട്ട് ബുക്ക്, കുട, ഇൻസ്ട്രമെന്റ് ബോക്‌സ് എന്നിവ അടങ്ങിയ കിറ്റ് എസ് എഫ് ഐ വിതരണം ചെയ്യുന്നത്. അദ്ധ്യയന വർഷത്തിന് മുന്നോടിയായി കൽപ്പറ്റ,പുൽപ്പള്ളി,വൈത്തിരി, ബത്തേരി, പനമരം എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. ഒ ആർ കേളു എംഎൽഎ,എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ്, ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ഏരിയാ സെക്രട്ടറി ജോയൽ ജോസഫ്, സി പി എം ഏരിയാ സെക്രട്ടറി കെ എം വർക്കി എന്നിവർ സംസാരിച്ചു.

പടം :എസ് എഫ് ഐ സംസ്ഥാന ജോ: സെക്രട്ടറി വി പി ശരത്ത് പ്രസാദ് പഠനോപകരണങ്ങൾ കൈമാറുന്നു.