കൽപ്പറ്റ: എൻ എം ഡി സി യുടെ വസ്ത്രവിൽപ്പന കേന്ദ്രമായ കോഓപ്പ്‌ടെക്‌സ് കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള
എൻ എം ഡി സി കെട്ടിടത്തിൽ ആരംഭിച്ചു. സി കെ ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി കെ സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന കാർഷിക വികസന ബാങ്ക് ഡയരക്ടർ പി എ മുഹമ്മദ് നിർവ്വഹിച്ചു. പി പി ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. നഗരസഭാ കൗൺസിലർ കെ ടി ബാബു, കാർഷിക വികസന ബാങ്ക പ്രസി: കെ സുഗതൻ സർവ്വീസ് സഹകരണ ബാങ്ക് പ്രസി: ടി സുരേഷ് ചന്ദ്രൻ,അർബൻ സൊസൈറ്റിപ്രസിഡന്റ് എം ഡി സെബാസ്റ്റ്യൻ, കൗൺസിലർ എപി ഹമീദ് മുൻഡയരക്ടർമാരായ പയന്തോത്ത് മൂസ്സ, സിപി മുഹമ്മദ്കുട്ടി, സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൻ ഒ ദേവസി, പി കെ കുഞ്ഞിമൊയ്തീൻ, സി എം ശിവരാമൻ, എന്നിവർ സംബന്ധിച്ചു. ഡയരക്ടർ പി റ്റി ഉലഹന്നാൻ സ്വാഗതവും കെ വി വേലായുധൻ നന്ദിയും പറഞ്ഞു.