കോഴിക്കോട്: അഖില കേരള അഷ്റഫ് കൂട്ടായ്മ സൗദി കമ്മറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും സ്വരൂപിച്ച സഹായധനം പൂവ്വാട്ടുപറമ്പിലെ കിഡ്നി രോഗിയായ അഷ്റഫിന് നൽകി. ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് നരിക്കുനി ചെക്ക് കൈമാറി. അഷ്റഫ് നാറാത്ത്, അഷ്റഫ് പത്തറക്കൽ, അഷ്റഫ് കാരന്തൂർ, അഷ്റഫ് പൂവ്വാട്ടുപറമ്പ് എന്നിവർ സംസാരിച്ചു.