കോഴിക്കോട്: നോമ്പുതുറ വിഭവങ്ങൾ ഞൊടിയിടയിൽ തയ്യാറാക്കാൻ കഴിയുന്ന ബാർബിക്യൂട്ട് കോൾബാർബിക്യു ഗ്രിൽ ടിടികെ പ്രസ്റ്റീജ് അവതരിപ്പിച്ചു. മാംസവിഭവങ്ങൾ വളരെ പെട്ടെന്നും അനായാസവും ഗ്രിൽ ചെയ്‌തെടുക്കാൻ കഴിയും. ചിക്കൻ, മട്ടൻ, മത്സ്യം, പച്ചക്കറികൾ എന്നിവയ്‌ക്കെല്ലാം തനതു രുചി, കോൾ ബാർബിക്യു ഗ്രിൽ ഉറപ്പു നൽകുന്നു. മടക്കാനും, കൊണ്ടു നടക്കാനും, പെട്ടെന്നു വൃത്തിയാക്കാനും കഴിയുന്ന ടിടികെ പ്രസ്റ്റീജ് ബാർബിക്യൂട്ടിന്റെ വില 6995 രൂപ. പ്രസ്റ്റീജ് സ്റ്റോറുകളിലും ആമസോൺ പോലുള്ള ഓൺലൈൻ വിപണിയിലും ലഭിക്കും.