തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായവരും 2019 വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരുമായ വിദ്യാര്‍ത്ഥികളെ ജൂണ്‍ 15 ന് അനുമോദിക്കും. രാവിലെ 10 മണിക്ക് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ പ്രതിഭാ സംഗമം' എന്ന പേരിലാണ് പരിപാടി. മുക്കം മുനിസിപ്പാലിറ്റി,കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി , പുതുപ്പാടി പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി സ്ഥാപനങ്ങളിലെ മേധാവികള്‍ യോഗ്യരായ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ജൂണ്‍ അഞ്ചിനകം അറിയിക്കണം. ഇതര പഞ്ചായത്തുകളില്‍ പഠിച്ച മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പടക്കം എം.എല്‍.എ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0495 229 46 36, മൊബൈല്‍: 7025 912 980