കുറ്റ്യാടി: വേളം കുളിക്കുന്നിലെ കെഎം ബിജുവിന്റെ രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ കെവി കൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും പ്രഭാതഭേരിയും നടന്നു. വൈകീട്ട് കിണറുള്ള കണ്ടിമുക്കിൽ നിന്ന് ആരംഭിച്ച ബഹുജന റാലി കൂളിക്കുന്നിൽ സമാപിച്ചു. സമാപന സമ്മേളനവും ബഹുജന റാലിയും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി വത്സൻ അദ്ധ്യക്ഷനായി. കെപി കുഞ്ഞമ്മദ് കുട്ടി, കെ കെ ദിനേശൻ, കെ കെ സുരേഷ്, ഇ കെ നാണു എൻ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.പി ബൈജു സ്വാഗതവും എം പി ഗിരിജൻ നന്ദിയും പറഞ്ഞു: