കോഴിക്കോട്:കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാഡമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ്കോളേജ് മാഗസിൻ 'മറു' അർഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമൽ സയൻസ് കോളേജിന്റെ മാഗസിൻ 'കുളി പ്രത്യയ'ത്തിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കൽകോളേജിന്റെ മാഗസിൻ 'ഒരുദുരാത്മാവിന്റെ പറ്റുപുസ്തകം' മൂന്നാംസ്ഥാനം നേടി. തൃശ്ശൂർകേരള വർമ്മ കോളേജ് മാഗസിൻ 'സെക്കൻഡ്സി'ന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

ഒന്നാം സമ്മാനമായി മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു. രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നൽകുമ്പോൾ മൂന്നാംസ്ഥാനക്കാർക്ക് ലഭിക്കുക 10,000 രൂപയും ട്രോഫിയുമാണ്. 5,000 രൂപയും ട്രോഫിയുമാണ് പ്രോത്സാഹന സമ്മാനം. ജൂണിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.