കോഴിക്കോട്: എൻ.ഡി.എ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ബി.ഡി.ജെ.എസ് കുറ്റിക്കാട്ടൂരിൽ പ്രകടനം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.സി. അശോകൻ, ജില്ലാ സെക്രട്ടറി കെ.പി. ബാബു, കുന്ദമംഗലം മണ്ഡലം സെക്രട്ടറി ബൈജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബി.ഡി.ജെ.എസ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഴിമയിൽ ഭാസ്‌കരൻ, സി.പി. ശശി, സുരൻ കുറ്റിക്കാട്ടൂർ, വേലായുധൻ പുത്തൂർമഠം, സുരേഷ് വെള്ളിപ്പറമ്പ്, മനോജ് വെള്ളിപ്പറമ്പ്, ശിവദാസൻ പൂവാട്ടുപറമ്പ് എന്നിവർ പങ്കെടുത്തു.