കോഴിക്കോട്: രണ്ട് കുട്ടികൾ കാറിടിച്ച് മരിച്ച കേസിൽ കാർ ഡ്രൈവർക്ക് ഒരുവർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. നാദാപുരം പാതയിൽ വട്ടോളിയിൽ മൊകേരി മീത്തലെ പൂവിള്ളതിൽ ആദിൽ.ആർ. ചന്ദ്രൻ(11),മൊകേരി അവത്താം മാവുള്ളതിൽ അർച്ചിത്(12) എന്നീ വിദ്യാർത്ഥികളാണ് 2016 ജൂലൈ 12ന് കാറിടിച്ച് മരിച്ചത്.
കാർ ഡ്രൈവറായ കക്കട്ടിൽ കളരികെട്ടിയ പറമ്പിർ മുഹമ്മദ് ഫാസിൽ (22) നെയാണ് അഡീഷ്ണൽ ഡിസ്ട്രിക്ട് സ്‌പെഷ്യൽ ജഡ്ജ് സുരേഷ്‌കുമാർ ശിക്ഷിച്ചത്. സ്‌കൂൾ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന കുട്ടികളെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്‌കൂട്ടറും വൈദ്യുതി പോസ്റ്റും തകർന്നിരുന്നു. കുറ്റ്യാടി പൊലീസ് അന്വേഷിച്ച കേസിൽ പ്രൊസിക്യൂഷ്യൻ 27 രേഖകളും ഒമ്പത് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.