seminar

തലയോലപ്പറമ്പ് : തിരുപുരം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബാരോഗ്യ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. തിരുപുരം ക്ഷേത്ര ഓഡി​റ്റോറിയത്തിൽ നടന്ന ചടങ്ങിൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം തുളസി മധുസൂദനൻ , ഡോ.എൻ.എം ഐഷാബായി , ശ്രീകാന്ത് സോമൻ, സി.പി.വേണു തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ.എസ് മണി സ്വാഗതവും , ജോയിന്റ് സെക്രട്ടറി പി.കെ ശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് ആരോഗ്യകരമായ കുടുംബ ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. റസിഡന്റ്‌സ് അംഗങ്ങൾക്ക് പ്ലാസ്​റ്റിക് മാലിന്യസംഭരണി വിതരണവും , സ്‌നേഹവിരുന്നും നടത്തി.