വൈക്കം : കൊടിയ വേനലിലും അവഗണിക്കപ്പെട്ട് തെളിനീർ വറ്റാതെ ഒരു ജലസ്രോതസ്. രാജഭരണകാലത്ത് കച്ചേരിക്കവലയോട് ചേർന്ന് നിർമ്മിച്ച പൊതുകിണറാണ് മരങ്ങൾ വളർന്ന് കാടുകയറി നശിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ റോഡരികിലാണ് കിണർ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടിനും മുൻപ് തിരുവിതാംകൂറിലെ ആദ്യ കോടതികളിലൊന്ന് വൈക്കത്ത് സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ കിണർ ഇവിടെയുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ പടിഞ്ഞാറെനടയിലെ സ്ഥാപനങ്ങളും നാട്ടുകാരുമെല്ലാം ഈ വെള്ളം ഉയോഗിച്ചിരുന്നു. റോഡരികിൽ നിന്ന് വെള്ളം കോരിയെടുക്കാവുന്നരീതിയിലാണ് കിണർ. മിനി സിവിൽ സ്റ്റേഷൻ പണികഴിപ്പിച്ചപ്പോൾ ഈ ഭാഗം അടച്ചുകെട്ടി. ഉപയോഗമില്ലാതായതോടെ കിണറിനുള്ളിൽ മരങ്ങൾ വളർന്നു. പാഴ്മരങ്ങളുടെ വേരുകൾ ആണ്ടിറങ്ങി കിണറിന്റെ ഭിത്തികൾക്ക് വിള്ളൽ വീണു.ഇലകൾ വീണ് അഴുകി വെള്ളം മലിനമായി. പ
കച്ചേരിക്കവലയിലെ പൊതുകിണർ നഗരത്തിലെ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ സംരക്ഷിക്കണം. രാജഭരണകാലത്തെ ചരിത്രത്തിന്റെ ശേഷിപ്പ് കൂടിയായി കിണറിനെ പരിഗണിക്കണം.
പി.സോമൻ പിള്ള, (താലൂക്ക് റസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ)