പരീക്ഷ മാറ്റിവച്ചു
6, 7, 8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.ടി.എം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ തീയതി
രണ്ടാംവർഷ ബി.എസ്.സി എം.ആർ.ടി.(2016 അഡ്മിഷൻ റഗുലർ) പരീക്ഷ 24 ന് ആരംഭിക്കും. 7 വരെ പിഴയില്ലാതെയും 500 രൂപ പിഴയോടെ 8 വരെയും 1000 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 20 ന് ആരംഭിക്കും.