കോട്ടയം: നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജിന്റെയും കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ നാളെ മുതൽ 8 വരെ ചലച്ചിത്ര നാടക കളരി,നടക്കും. തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ഹരികുമാർ മുഖ്യതിഥിയായിരിക്കും. നവയുഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോഷി മാത്യു അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോനാ, തന്മയ ഡയറക്ടർ ഫാ.
സോണി താഴത്തേൽ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6ന് കലാഅരങ്ങിന് കലാ രത്‌ന ആർട്ടിസ്റ്റ് സുജാതൻ തിരി തെളിയിക്കും. തുടർന്ന് ആത്മ ഒരുക്കുന്ന ഗാനാർച്ചനയും കുട്ടികളുടെ കലാപരിപാടികളും. ചലച്ചിത്ര ൃനാടക കലകളെക്കുറി ച്ച് തേക്കിൻകാട് ജോസഫ്, ഷാജി
അമ്പാട്ട്, ജോബിൻ ജോൺ, മ്യൂസിക് ഡയറക്ടർ ബേബി മാത്യു, എബ്രഹാം കുര്യൻ, ജോസ് കല്ലറയ്ക്കൽ, ആർട്ടിസ്റ്റ് പി. എം. യേശുദാസ്, തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. അഭിനയരംഗത്തെ അനുഭവങ്ങൾ പി.ആർ. ഹരിലാൽ, ബിനോയ് വേളൂർ, സോമു മാത്യു, സാനിയ ശശി, ഹർഷിത പിഷാരടി തുടങ്ങിയവർ പങ്കുവയ്ക്കും. കുട്ടികൾക്കായുള്ള ചലച്ചിത്രങ്ങളുടെ പ്രദർശനവും ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടക്കും. നവയുഗ് കുട്ടികൾ അവതരി പ്പിക്കുന്ന എൻ.എൻ പിള്ള കുട്ടികൾക്കുവേണ്ടി രചിച്ച 'അന്താരാഷ്ട്ര സസ്യസമ്മേളനം' എന്ന നാടകവും, 'മാന്ത്രികകുതിരയുടെ കിനാവുകൾ' എന്ന നാടകവും കുട്ടികൾ അവതരിപ്പിക്കും. ഭവപ്രിയയുടെയും ദേവീകൃഷ്ണയുടെയും നൃത്തനൃത്യങ്ങൾ അരങ്ങേറും. മാസ്റ്റർ റിനും മാസ്റ്റർ ജിിനും മാജിക് ഷോ അവതരിിക്കും.
നവയുഗിലെ കുട്ടികൾ അഭിനയി ച്ച ദി സ്മാർട് ഫോൺ എന്ന ചലച്ചിത്രവും കുട്ടികൾ തന്നെ സംവിധാനവും എഡിറ്റിംഗും സംഗീതവും
നൽകിയ 'പ്രളയാനന്തരം' എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിക്കും. സമാപന സമ്മേളനത്തിൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം അദ്ധ്യക്ഷത വഹിക്കും. സുരേഷ് കുറു പ്പ് എം.എൽ.എ സമ്മേളനം ഉദ് ഘാടനം ചെയ്യും.