എരുമേലി: എസ്.എൻ.ഡി.പി യോഗം മറ്റന്നൂർക്കര ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ആഡിറ്റോറിയം സമർപ്പണവും നടത്തി. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രതിനിധി സ്വാമി ഗുരുപ്രകാശം, ക്ഷേത്രം തന്ത്രി വി.പി. ഷാജൻ ശാന്തി എന്നിവരുടെ കാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടന്നു. തുടർന്ന് നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ സെക്രട്ടറി ശ്രീകുമാർ ശ്രീപാദം ക്ഷേത്ര സമർപ്പണവും യൂണിയൻ പ്രസിഡന്റ് കെ.വി. ഷാജി ആഡിറ്റോറിയം സമർപ്പണവും നിർവഹിച്ചു. യോഗം ബോർഡ് മെമ്പർ എം.വി. അജിത് കുമാർ ഭദ്രദീപ പ്രകാശനം നടത്തി. ശാഖ പ്രസിഡന്റ് അജയകുമാർ,സെക്രട്ടറി ടി.ആർ. രാജീവൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കപ്പേൽ, വനിതസംഘം പ്രസിഡന്റ് ശ്യാമള പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.