കൊടുങ്ങ : എസ്.എൻ.ഡി.പി യോഗം കൊടുങ്ങ ശാഖ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 7 മുതൽ 13 വരെ നടക്കും. വിഷ്ണു വാകത്താനമാണ് യജ്ഞാചാര്യൻ. 6 ന് വൈകിട്ട് 6 ന് ഗോപാലൻ തന്ത്രി ഭദ്രദീപം തെളിക്കും. ശാഖാ പ്രസിഡന്റ് കെ.എം സുഹാസ്, സെക്രട്ടറി കെ.കെ സജിമോൻ എന്നിവർ സംസാരിക്കും. ദിവസവും രാവിലെ 7മുതൽ ഭാഗവതപാരായണം. ഒന്നാം ദിവസമായ 7 ന് വരാഹാവതാരം, രണ്ടാം ദിവസമായ 8 ന് നരസിംഹാവതാരം, മൂന്നാം ദിവസമായ 9 ന് ശ്രീകൃഷ്ണാവതാരം, നാലാം ദിവസമായ 10 ന് ഗോവിന്ദാഭിഷേകം, അ‌ഞ്ചാം ദിവസമായ 11 ന് രുക്മിണിസ്വയംവരം, ആറാം ദിവസമായ 12 ന് കുചേല സദ്ഗതി, ഏഴാം ദിവസമായ 13 ന് യദുകുലനാശം എന്നിവ പാരായണം ചെയ്യും. 11 ന് രാവിലെ 10 ന് ഘോഷയാത്ര, വൈകിട്ട് 5.30 ന് സർവൈശ്വര്യപൂജ എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ പ്രസാദമൂട്ട്, നാമസങ്കീർത്തനം, പ്രഭാഷണം എന്നിവയുണ്ടാകും.