തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4950-ാം നമ്പർ കട്ടിമുട്ടം ശാഖയിലെ ശ്രീനാരായണ സംഗമവും വനിതാ സംഘം വാർഷിക പൊതുയോഗവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുലഭ സജീവ് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് കെ.ബി. സുരേഷ് മുഖ്യപ്രഭാഷണംനടത്തി. സെക്രട്ടറി അനിതാ സുഭാഷ്, കുമാരി മോഹനൻ, വി. കൃഷ്ണൻ, ശ്രീധരൻ, ഇ. സത്യൻ, രാജൻ, മനോജ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭരണ സമിതി അംഗങ്ങളായി അമ്മിണി കൃഷ്ണൻ (പ്രസിഡന്റ്), ഷിജി പവിത്രൻ (സെക്രട്ടറി), കോമള മോഹനൻ (വൈസ് പ്രസിഡന്റ്), തങ്ക ഗോപാലാൻ (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.