bus-stand

ഏറ്റുമാനൂർ : ടാറിംഗ് പൊളിഞ്ഞ് ചെറുതും വലുതുമായ കുഴികൾ ഏറ്റുമാനൂർ നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡിൽ രൂപപ്പെട്ടിട്ട് നാളുകളേറെയായെങ്കിലും പ്രശ്നപരിഹാരത്തിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

ബസ് സ്റ്റാൻഡിൽ പൊടി ശല്യവും രൂക്ഷമായതിനാൽ പരിസരത്തെ വ്യാപരികളും ബസുകാത്തു നിൽക്കുന്നവരുമാണ് ഏറെ വലയുന്നു. മഴക്കാലമായാൽ കാല് കുത്താൻ പറ്റാത്ത രീതിയിൽ വെള്ളക്കെട്ടും ഇവിടെ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് സ്റ്റാൻഡിലെ ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികളിലെ വെള്ളക്കെട്ടിൽ കാലുകുത്താതെ ആർക്കും ബസിൽ കയറാനോ സ്റ്റാൻഡിൽ നിന്നും പുറത്തു കടക്കാനോ സാധിക്കില്ലെന്ന് യാത്രക്കാർ പറയുന്നു. മണിക്കൂറിൽ നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും ഒപ്പം സ്വകാര്യ ബസുകളും കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡാണിത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.