പാമ്പാടി: കോടികൾ മുടക്കി നവീകരണം നടത്തിയ പാമ്പാടി കങ്ങഴ റോഡ് പൂർണമായും തകർന്ന നിലയിൽ. നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങൾക്കുളിൽ തന്നെ കുഴികൾ രൂപപ്പെട്ടത് മുൻപ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രളയം കൂടി കഴിഞ്ഞപ്പോൾ റോഡിന്റെ നില കൂടുതൽ മോശമാവുകയായിരുന്നു. റോഡ് നിർമാണത്തിൽ ഉണ്ടായ പാകപ്പിഴയാണ് തകർച്ചയുടെ പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ ടാറിട്ടഭാഗത്തെ മെറ്റിൽ പൂർണമായും ഇളകി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കുന്നരാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. റോഡ് നിർമാണത്തിൽ ഉണ്ടായ ക്രമക്കേടുകൾ കണ്ടെത്താൻ അധികൃതർ തയാറാകുന്നില്ലെന്നും ജനങ്ങൾക്ക് പരാതിയുണ്ട് .