ഇടക്കുന്നം : എസ്.എൻ.ഡി.പി.യോഗം 258ാം നമ്പർ ഇടക്കുന്നം ശാഖയിലെ ശ്രീനാരായണ മഹാലക്ഷ്മി ക്ഷേത്രത്തിലെ അശ്വതിതിരുനാൾ മഹോത്സവം ഇന്ന് നടക്കും. രാവിലെ 8 ന് കലശപൂജ, 9 ന് അഭിഷേകം, 9.30 ന് വിശേഷാൽ പൂജകൾ, തുടർന്ന് പ്രസാദവിതരണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് തറകെട്ടിമരുത് അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നു താലപ്പൊലി ഘോഷയാത്ര, 6.30 ന് താലം അഭിഷേകം. തുടർന്ന് ദീപാരാധന, പറവഴിപാട്.