കൂനന്താനം : എസ്.എൻ.ഡി.പി യോഗം കൂനന്താനം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30 ന് പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്ര്. 10 ന് ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം യോഗം ബോർഡ് മെമ്പർ എൻ.നടേശൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പി.വി ബൈജു അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി കെ.ഡി രമേശ് അടിമാലി പ്രഭാഷണം നടത്തും. എം.ഡി സുരേന്ദ്രൻ, പി.എ വാസുദേവൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1 ന് കൊടിയേറ്റ് സദ്യ, 2 ന് യൂണിയൻ കൗൺസിലർ സുരേഷ് പരമേശ്വരന്റെ പ്രഭാഷണം. രാത്രി 8 ന് നൃത്തനൃത്യങ്ങൾ. 6 ന് രാവിലെ 10 ന് ഗുരുദേവ കൃതികൾ ആലാപന മത്സരം, വൈകിട്ട് 3 ന് മോൻസി വർഗീസ് നയിക്കുന്ന പ്രഭാഷണം, രാത്രി 8 ന് നൃത്തനൃത്യങ്ങൾ, 9 ന് സിനിമ പ്രദർശനം. 7 ന് വൈകിട്ട് 4 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8 ന് ഗാനമേള.