പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്നു മുതൽ 12 വരെ നടക്കും. നാരായണീയ കോകിലം ടി.എൻ.സരസ്വതിയമ്മയാണ് യജ്ഞാചാര്യ. പനമറ്റം ശ്രീഭഗവതി നാരായണീയ സമിതി, തമ്പലക്കാട് ശ്രീമഹാദേവ നാരായണീയ സമിതി എന്നിവയിലെ അംഗങ്ങൾ സഹആചാര്യരാകും. ഹരിപ്പാട് കണ്ണൻ നമ്പൂതിരിയാണ് യജ്ഞഹോതാവ്. ഇന്ന് 3 ന് യജ്ഞശാലയിൽ ദീപപ്രകാശനം. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, വിഗ്രഹപ്രതിഷ്ഠ. യജ്ഞ ദിവസങ്ങളിൽ രാവിലെ 6.30 മുതൽ വൈകിട്ട് 5.30 വരെ പരായണവും പ്രഭാഷണവും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. 10 ന് ഉച്ചയ്ക്ക് 12 ന് ഉണ്ണിയൂണ്, വൈകിട്ട് നാലിന് രുക്മിണി സ്വയംവര ഘോഷയാത്ര. 12 ന് രാവിലെ 11.30 ന് അവഭൃഥസ്‌നാനം, 12ന് മഹാപ്രസാദമൂട്ട്.