മുണ്ടക്കയം : എസ്.എൻ.ഡി.പി.യോഗം 2642ാം നമ്പർ പുഞ്ചവയൽ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും നാളെ മുതൽ 10 വരെ നടക്കും. 10 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്രസമർപ്പണം നിർവഹിക്കും. നടപ്പന്തൽ, തിടപ്പള്ളി, ചുറ്റുമതിൽ, പ്രാർത്ഥനാഹാൾ എന്നിവയുടെ സമർപ്പണവും ഇതോടൊപ്പം നടക്കും. നാളെ വൈകിട്ട് 4 ന് മുണ്ടക്കയം 52ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ നിന്നു വിഗ്രഹഘോഷയാത്ര ആരംഭിക്കും. 6 ന് പുഞ്ചവയൽ ക്ഷേത്രാങ്കണത്തിൽ വരവേല്പ്. 6.30 ന് ആചാര്യവരണം, ഗുരുപൂജ, ദീപാരാധന. അനുഗ്രഹപ്രഭാഷണം : മുക്കുളം വിജയൻ തന്ത്രി, 7.30ന് സുരേഷ് പാമ്പാടി നയിക്കുന്ന ഭക്തിഗാനസുധ.

7 ന് രാവിലെ 11 ന് താഴികക്കുടം പ്രതിഷ്ഠ, 12.30 ന് പ്രഭാഷണം : ഗിരിജാപ്രസാദ്, 1.30 ന് പ്രസാദമൂട്ട്, രാത്രി 7.30 ന് ദൈവദശകം നൃത്താവതരണം, 8.30 ന് നൃത്തനൃത്യങ്ങൾ. 8 ന് രാവിലെ 11 ന് പ്രഭാഷണം : റെജി ഇടപ്പാട്ട് എന്തയാർ, 1.30 ന് പ്രസാദമൂട്ട്. രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ, തിരുവാതിര. 9ന് രാവിലെ 11 ന് പ്രഭാഷണം : ഉഷ പൊൻകുന്നം, 1.30ന് പ്രസാദമൂട്ട്. രാത്രി 7ന് കഥാപ്രസംഗം : കുമാരി ശ്രീലക്ഷ്മി കോരുത്തോട്. 10 ന് ഉച്ചയ്ക്ക് 12.10 നും 12.40 നും മദ്ധ്യേ ഗുരുദേവപഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ കുറിച്ചി അദ്വൈതവിദ്യാശ്രമം ധർമ്മചൈതന്യസ്വാമിയുടെ സാന്നിദ്ധ്യത്തിൽ മുക്കുളം വിജയൻതന്ത്രി നിർവഹിക്കും. തുടർന്ന് അനുബന്ധകർമ്മങ്ങളും ആചാര്യദക്ഷിണയും, 1.30ന് മഹാപ്രസാദമൂട്ട്. 3 ന് യോഗം ജനറൽ സെക്രട്ടറിക്കും മറ്റ് വിശിഷ്ഠാതിഥികൾക്കും പുഞ്ചവയൽ ആനിക്കുന്ന് ജംഗ്ഷനിൽ സ്വീകരണം. തുടർന്ന് ചേരുന്ന സമർപ്പണസമ്മേളനത്തിൽ ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ്‌ബോഡ് അംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനവും, ധർമ്മചൈതന്യസ്വാമി അനുഗ്രഹപ്രഭാഷണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ നടപ്പന്തലും, സെക്രട്ടറി അഡ്വ.പി.ജീരാജ് പ്രാർത്ഥനാഹാളും , ഡയറക്ടബോഡ് അംഗം ഷാജി ഷാസ്ചുറ്റുമതിലും സമർപ്പിക്കും. കെ.എൻ.വിജയൻ കളത്തിൽ, ഇ.ആർ.പ്രതീഷ് ഈറ്റുവേലി , ത്രിതലപഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ-സാംസ്‌കാരിക സംഘടനാനേതാക്കൾ എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.