athiroopatha

ചങ്ങനാശേരി : 132-ാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം 20 ന് രാവിലെ 10.30 മുതൽ 3.30 വരെ അമ്പൂരി ഫൊറോനായുടെ നേതൃത്വത്തിൽ കുറ്റിച്ചൽ ലൂർദ്ദ്മാതാ എൻജിനിയറിംഗ് കോളേജിലെ ദൈവദാസൻ ഫാ. അദെയോദാത്തൂസ് നഗറിൽ നടക്കും. അതിരൂപതാദിന ലോഗോയുടെ പ്രകാശനം മാർ ജോസഫ് പൗവ്വത്തിൽ , മാർ ജോസഫ് പെരുന്തോട്ടത്തിന് നൽകി പ്രകാശനം ചെയ്തു. അഞ്ച് ജില്ലകളിലെ മുന്നൂറോളം ഇടവകകളിൽ നിന്നായി അഞ്ചു ലക്ഷത്തോളം വിശ്വാസികളും, വൈദികരും, സന്യസ്തപ്രതിനിധികളും പരിപാടികളിൽ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെ ആദരിക്കും. വിവിധ പ്രഖ്യാപനങ്ങളും നടക്കും. 12 ന് എല്ലാ പള്ളികളിലും ഇടവകതല ആഘോഷപരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. 18 ന് മായം സെന്റ് മേരീസ് പള്ളിയിലെ ഫാ. അദെയോദാത്തൂസിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നു അമ്പൂരി സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിലേയ്ക്ക് യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ ദീപശിഖാഛായാചിത്ര പ്രയാണം നടക്കും. തുടർന്ന് ആഘോഷമായ സാായാഹ്ന പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണവും നടക്കും.