എലിക്കുളം : എസ്.എൻ.ഡി.പി യോഗം 45ാം നമ്പർ എലിക്കുളം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സനീഷ് തന്ത്രിയുടെയും, മേൽശാന്തി രാജീവിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 7 ന് ശതകലശപൂജ, 10 ന് കലശാഭിഷേകം,10.30 ന് യോഗം കൗൺസിലർ പി.ടി.മന്മഥന്റെ പ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്, 2 ന് ഗുരുദേവകൃതികളുടെ ആലാപനവും ലഘുപ്രഭാഷണങ്ങളും, വൈകിട്ട് 5 ന് സർവൈശ്വര്യപൂജ, രാത്രി 7.45 ന് ഡോ.സൂരജ് സോമൻ വട്ടോടിയിൽ, എൻ.എസ്.ഭാസ്‌കരൻ നിരപ്പേൽ, വി.ഡി.ബാബുരാജ് വട്ടോടിയിൽ എന്നിവർക്ക് അനുമോദനം. 8 ന് വൈക്കം തരംഗിണിയുടെ ഗാനമേള. നാളെ രാവിലെ 6.30 ന് ഗുരുപൂജ , 8 ന് കലശപൂജ, പ്രസാദവിതരണം, 9.30 ന് പ്രതിഷ്ഠാചാര്യൻ ധർമ്മചൈതന്യസ്വാമിക്ക് സ്വീകരണം. തുടർന്ന് അനുഗ്രഹപ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്, 5 ന് താലപ്പൊലി ഘോഷയാത്ര, 6,30ന് താലപ്പൊലി എതിരേല്പും താലസമർപ്പണവും, 7.30 ന് ഒലയനാട് എസ്.ജി.എം.യു.പി.എസ് സംസ്‌കൃത ക്ലബ് അവതരിപ്പിക്കുന്ന ഗാനമേള. 10 ന് കൊടിയിറക്ക്.