loary

തലയോലപ്പറമ്പ് : ചെമ്പ് മുറിഞ്ഞപുഴയിൽ കക്കാ കയറ്റുന്നതിനായി എത്തിയ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് പുഴയിലിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9 മണിയോടെ മുറിഞ്ഞപുഴ പാലത്തിന് തെക്കെക്കരയിലാണ് സംഭവം.
കക്കാ നിറച്ചതിന് ശേഷം ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ ടയറിനടിയിൽ വച്ച ഊഡ് കട്ടയിൽ നിന്നും തെന്നിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇറക്കത്തിലായിരുന്നതിനാൽ വണ്ടി നിർത്താൻ കഴിയാതെ വന്നതോടെ വണ്ടിയിലുണ്ടായിരുന്ന സന്തോഷും സഹായിയും പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പഴയിൽ താഴ്ന്ന ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ നിരവധി തവണ ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനെ തുടർന്ന് ഉയർത്തുന്നതിനുള്ള നീക്കം ഇന്നലെ രാത്രിയോടെ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് എറണാകുളത്തു നിന്നും വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ് വാഹന ഉടമകൾ.