പുഞ്ചവയൽ: എസ്.എൻ.ഡി.പി യോഗം 2642 –ാം നമ്പർ പുഞ്ചവയൽ ശാഖ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് നാലിന് മുണ്ടക്കയം 52–ാം നമ്പർ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് അലങ്കരിച്ച രഥത്തിൽ വിഗ്രഹ ഘോഷയാത്ര. ഘോഷയാത്ര ആറിന് ക്ഷേത്രത്തിൽ എത്തിച്ചേരും. 6.30ന് ആചാര്യവരണം, ഗുരുപൂജ, മുക്കുളം വിജയൻ തന്ത്രിയുടെ പ്രഭാഷണം. 7.30ന് ഭക്തി ഗാനസുധ.

നാളെ രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ 11നും 12നും മദ്ധ്യേ താഴികക്കുട പ്രതിഷ്ഠ. 12.30ന് ഗുരുദേവ പ്രഭാഷണം –ഗിരിജാ പ്രസാദ്. 1.30ന് പ്രസാദമൂട്ട്, 7.30ന് നൃത്താവിഷ്‌കാരം. എട്ടിന് രാവിലെ 11ന് ഗുരുദേവ പ്രഭാഷണം – റെജി ഇടപ്പാട്ട് ഏന്തയാർ. 1.30ന് പ്രസാദമൂട്ട്, 7.30ന് നൃത്തം. തിരുവാതിര. ഒൻപതിന് രാവിലെ 11ന് പ്രഭാഷണം – ഉഷ പൊൻകുന്നം. 1.30ന് പ്രസാദമൂട്ട്, 7.30ന് കഥാപ്രസംഗം.

10ന് രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ 12.10ന് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ. 1.30ന് വിശേഷാൽ പൂജകൾ. മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര സമർപ്പണം നടത്തും. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും.സ്വാമി ധർമ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. നടപ്പന്തൽ സമർപ്പണം യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, പ്രാർഥനാ ഹാൾ സമർപ്പണം സെക്രട്ടറി പി.ജീരാജ്, തിടപ്പള്ളി സമർപ്പണം ഡോ.പി അനിയൻ, ചുറ്റുമതിൽ സമർപ്പണം ഡയറക്ടർ ബോർഡംഗം ഷാജി ഷാസ് എന്നിവർ നിർവഹിക്കും. 7.30ന് ഗാനമേള.