രാമപുരം : യൂത്ത്മൂവ്‌മെന്റ് നേതൃപഠനക്യാമ്പിനോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 161-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ആലോചനാ യോഗം ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധാകരൻ വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി.റ്റി. രാജൻ, കെ.കെ. വിനു കൂട്ടുങ്കൽ, വനജ ശശി കാരിപ്പാട്ട്, കെ.കെ. തങ്കപ്പൻ താളനാനിയിൽ, ഷൈലജ സുഗതൻ, രവി കൈതളാവുംകര, അജീഷ് കൊളുത്താപ്പിള്ളിൽ, ഷാജി ഇല്ലിമൂട്ടിൽ, കെ.എൻ. പ്രകാശ്, ശശി മഞ്ഞപ്പിള്ളിയിൽ, ഡിൽജു മേനാംപറമ്പിൽ, അനന്തു സജീവ് കാരത്താങ്കൽ, ആശാ സലിം, വിജയകുമാരി പ്രകാശൻ, അജീഷ് കളത്തിൽ, ബിന്ദു സുകുമാരൻ, സലിജ സലിം, വിശ്വൻ തണ്ടുംപുറത്ത് എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ രാമപുരം മൈക്കിൾ പ്ലാസാ കൺവെൻഷൻ സെന്ററിൽ വെള്ളിയാഴ്ച നടക്കുന്ന ഏകദിന നേതൃത്വ പഠന ക്യാമ്പ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.