sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം 111 ാം നമ്പർ ടൗൺ ശാഖാ വാർഷിക പൊതുയോഗവും നവതി ആഘോഷവും യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. പി. സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.കെ.രമേശ് ബാബു, സെക്രട്ടറി കെ.കെ. വിജയപ്പൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.പി. സന്തോഷ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ, ലൈലാ ബാലകൃഷ്ണൻ, അനിൽ സച്ചിത്ത്, ബിജു മൂശാറയിൽ, അനിൽകുമാർ, ചന്ദ്രൻ, ബിജു പത്തുതറ, അനിലാത്മജൻ, അനിൽ പിഷാരത്ത്, യമുന, ഷീല എന്നിവർ പ്രസംഗിച്ചു. ശാഖയിലെ മുഴുവൻ കുടുംബങ്ങളിലെയും വിവരങ്ങൾ ചേർത്തുള്ള കുടുംബ രജിസ്റ്റർ യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് പ്രകാശനം ചെയ്തു.