sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം 116-ാം നമ്പർ തോട്ടകം ശാഖയുടെ 75-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.പി.സന്തോഷ്, ബീന അശോകൻ, വി.എം.സജീവ്, കെ.ബി.സുനിൽ കുമാർ, വി.കെ.വിജയകുമാർ, സി.പി.മോഹനൻ, എം.രാജീവ്, ഒ.എസ്.സുരേഷ്, പി.ആർ.രാജീവ്, എസ്.പുരുഷോത്തമൻ, എസ്. ശിവദാസ്, കെ.പി.വിജയൻ, രാധാ ഗോപി എന്നിവർ പ്രസംഗിച്ചു.