തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്തിൽ യൂണിയൻ കലോത്സവം 2019 സംഘടിപ്പിച്ചു. 1798-ാം നമ്പർ കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയുടെ സങ്കീർത്തനം ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം സെക്രട്ടറി സുലഭ സജീവ്, മഞ്ചു സജി, ശാഖാ സെക്രട്ടറി കെ.പി സുരേന്ദ്രൻ ,ശാഖാ വനിതാ സംഘം പ്രസിഡന്റ് സുബോധിനി ദിവാകരൻ, അജീഷ് കുമാർ ,യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനു വെളിയനാട് ,ധന്യാ പുരുഷോത്തമൻ , സുനിത അജിത് ,വി.ആർ ശ്രീകല ,ഗിരിജാ കമൽ, കുമാരി മോഹനൻ, ശ്രീദേവി പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.